Areekode, Areakode is a little town near to Chaliyar River. Main Attraction of Areekode is Agriculture.
Areekode is Famous for Football and football tournaments. Areekode Post office is in town near to Bus Stand. There is a Police Camp in Areekode (MSP). From Areakode to Edavannapara is 9km and to Mukkam is 13km. Pin Code of Areekode is 673639
In English Areekode is written in three ways. Areakode, Areacode and Areekode
Areekode Panchayat Phone Number
Panchayat Office : 0483 2850221
About Areekode
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ അരീക്കോട് ബ്ളോക്കിലാണ് അരീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അരീക്കോട് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന അരീക്കോട് ഗ്രാമപഞ്ചായത്തിനു 12.21 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കാവനൂര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുഴിമണ്ണ, കാവനൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചീക്കോട്, കുഴിമണ്ണ, മുതുവല്ലൂര്‍ പഞ്ചായത്തുകളുമാണ്. സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ അരീക്കോട് 1961 നവംബര്‍ 20-നാണ് രൂപീകൃതമായത്.
1921-ലെ മലബാര്‍ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ്, ഇന്നും ഗ്രാമത്തിന്റെ നെറുകയില്‍ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. മലനാടിനും തീരപ്രദേശത്തിനുമിടയില്‍ ഇടനാട്ടില്‍ ചാലിയാറിന്റെ ഇടത്തേ തീരത്താണ് അരീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന് അതിര്‍ത്തിയിട്ടുകൊണ്ട് വടക്ക്, വടക്കുകിഴക്ക് എന്നീ ഭാഗങ്ങളില്‍ ചാലിയാറും, തെക്ക്, തെക്കുകിഴക്ക് ഭാഗങ്ങളില്‍ കടുങ്ങല്ലൂര്‍ തോടും ഒഴുകുന്നു. പുഴയോരം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണ്. കുന്നിന്‍ചെരിവുകള്‍ക്കു താഴെ വയലേലകളും, മുകളിലായി ചെങ്കല്‍പ്പാറ നിറഞ്ഞ പീഠഭൂമികളും ഉള്‍പ്പെടുന്നതാണ് അരീക്കോടിന്റെ ഭൂപ്രകൃതി.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് മഴയുടെ 75 ശതമാനവും ലഭിക്കുന്നത്. തുലാവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും. കാലാവസ്ഥ പൊതുവെ ഉഷ്ണവും ഈര്‍പ്പവുമുള്ളതാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥയും മാര്‍ച്ച് മുതല്‍ മെയ് വരെ ഉഷ്ണകാലാവസ്ഥയുമാണ്. അരിമണല്‍ രൂപത്തിലുള്ള അയിരില്‍ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. (കടപ്പാട് http://lsgkerala.in/areacodepanchayat/)
History of Areekode (ചരിത്രം)
സാമൂഹ്യസാംസ്കാരിരചരിത്രം
അരിമണല്‍ രൂപത്തിലുള്ള അയിരില്‍ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. ചാലിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 1914-ലെ “കൊടിയേറ്റം” അരീക്കോടിന്റെ ചരിത്രത്തില്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
1921-ലെ മലബാര്‍ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയില്‍ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. താലൂക്ക് ബോര്‍ഡിനു കീഴില്‍ 1907-ല്‍ പൂത്തലത്താണ് ഈ നാട്ടിലെ ആദ്യപള്ളിക്കൂടത്തിന് തുടക്കമിട്ടത്. 1955-ല്‍ ഓറിയെന്റല്‍ ഹൈസ്ക്കൂളും 1957-ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളും കൂടി സ്ഥാപിതമായത് ഇന്നാട്ടിലെ വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു തന്നെ കാരണമായി. 1944-ല്‍ സ്ഥാപിതമായ സുല്ലമുസ്ല്ലാം അറബികോളേജ് സ്ത്രീ വിദ്യാഭ്യാസത്തിനു കൂടി പ്രധാന്യം നല്‍കിയ സ്ഥാപനമാണ്. “മൂട്ടുങ്ങല്‍ നേര്‍ച്ച”യാണ് ഈ നാടിന്റെ പരമ്പരാഗത ദേശീയോത്സവം. അതുപോലെ പ്രാദേശികമായി പല ഉത്സവങ്ങളും തിറകളും ഇന്നും ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നു.
പണ്ടുകാലത്ത് ഇവിടേക്കുള്ള അവശ്യവസ്തുക്കള്‍ കോഴിക്കോടുനിന്നും തോണിയില്‍ കൊണ്ടുവരികയാണ് ചെയ്തിരുന്നത്. 1928-ല്‍ തന്നെ പഞ്ചായത്തില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. 1963 ഡിസംബര്‍ 23-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1964 ജനുവരി ഒന്നാം തിയതി പ്രഥമ ബോര്‍ഡ് നിലവില്‍ വന്നു. 1950-കളുടെ തുടക്കത്തില്‍ രൂപംകൊണ്ട വൈ.എം.എ.യും, വൈ.എം.ബി.യും, 1954-ല്‍ സ്ഥാപിക്കപ്പെട്ട ഉഗ്രപുരം ദേശസേവിനിയും ഈ നാട്ടിലെ സാംസ്കാരിക രംഗത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക നാഴികകല്ലുകളായിരുന്നു. എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഗ്രാമമാണ് അരീക്കോട്. (കടപ്പാട് http://lsgkerala.in/areacodepanchayat/)
Areekode Photo Gallery
Areekode Bustand
Areekode Junction Which is Passing to Edavannapara and Mukkam
Areekode Post Office
Areekode Junction Road Map
Areekode Bus Stand