Categories
General Articles Other Information

Morayur

Morayur Malappuram, Morayur Grama Panhcayath, roads from Morayur

Morayur is a small town Angadi(in Malayalam) in Malappuram 6km away from Kondotty and 3 km from Mongam. There is a subway to Ozhukur and Arimbra

Morayur is situated in Morayur Grama Panchayath. It is in State Highway Calicut – Manjeri Road. There is Way to Arimbra from Morayur (Arimbra – Morayur Road) and A Road to Ozhkoor, Kizhisseri is also from Morayur.

Morayur Important Information

Morayur Pin Code : 673649
Morayur High School

Morayur More Information (in Malayalam)

Morayur Panchayat Mapലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ മലപ്പുറം ബ്ളോക്കില്‍ മൊറയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൊറയൂര്‍ ഗ്രാമപഞ്ചായത്ത്. 24.57 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്  പുല്‍പ്പറ്റ, കുഴിമണ്ണ പഞ്ചായത്തുകള്‍, തെക്ക് ഊരകം പഞ്ചായത്ത്, മലപ്പുറം മുന്‍സിപ്പാലിറ്റി, പടിഞ്ഞാറ് നെടിയിരുപ്പ്, ഊരകം പഞ്ചായത്തുകള്‍, കിഴക്ക് പൂക്കോട്ടൂര്‍, പുല്‍പ്പറ്റ  പഞ്ചായത്ത് എന്നിവയാണ്. പഴയ അരിമ്പ്ര, മൊറയൂര്‍ അംശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മൊറയൂര്‍ പഞ്ചായത്ത്. ഇവിടെ ഭൂരിപക്ഷനിവാസികളും കര്‍ഷകരാണ്. നേരത്തെ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന മൊറയൂര്‍ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ രൂപീകരണത്തോടെ മലപ്പുറത്തിന്റെ ഭാഗമായി. കൊണ്ടോട്ടി അസംബ്ളി നിയോജകമണ്ഡലത്തില്‍ പെടുന്ന മൊറയൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനം മൊറയൂര്‍ തന്നെയാണ്. 1962-ല്‍ ഈ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ കോഴിക്കോട് മഞ്ചേരി റോഡ് മാത്രമാണുണ്ടായിരുന്നത്. മലപ്പുറം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ഏറനാട് താലൂക്കിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് മൊറയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊറയൂര്‍ പഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച് മലമ്പ്രദേശങ്ങള്‍, മലഞ്ചെരിവുകള്‍, ചെറിയകുന്നുകള്‍, സമതലപ്രദേശങ്ങള്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കെതിരെ, മലബാര്‍ സമരമെന്ന 1921 ലെ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തില്‍ മൊറയൂര്‍ ചമ്പാലം കുന്നില്‍ വെച്ച് വെള്ളപ്പട്ടാളക്കാരോട് സുധീരം പോരാടി രക്തസാക്ഷിത്വം വരിച്ച അനേകം ആളുകളുടെ നാമം കൊണ്ട് ധന്യമാണ് ഈ പഞ്ചായത്ത്. മത സൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായ പള്ളികളും അമ്പലങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന ഈ പ്രദേശത്ത് സവര്‍ണ്ണരും അവര്‍ണ്ണരും ഇടകലര്‍ന്ന് വളരെ സൌഹൃദപൂര്‍വ്വം ജീവിക്കുന്നത് മറ്റേതു പ്രദേശത്തിനും മാതൃകയാണ്. പഴയകാല മുസ്ളീങ്ങള്‍ എഴുത്തുകുത്തുകള്‍ക്ക് മാധ്യമമാക്കിയിരുന്നത് അറബി മലയാളമായിരുന്നു. അതുകൊണ്ട് പഞ്ചായത്തിന്റെ സംസ്കാരത്തില്‍ ഗണനീയമായ സ്ഥാനമാണ് ഈ ലിപിക്കുള്ളത്.

Morayur Images

 

Morayur Town

Morayur

 

 

Morayur Town Road

Morayur Town

 

 

Morayur Town Road2

Morayur Town

 

 

Morayur Ozhukur Road

Morayur Ozhukur Road

 

 

Morayur Panchayath Office

Morayur Panchayath Office

 

 

Morayur Village Office

Morayur Village Office

 

Related Links